Ind disable

2011, ഏപ്രില്‍ 9, ശനിയാഴ്ച

ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഏറ്റുമുട്ടി.

ചേര്‍ത്തല: രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതുസംബന്ധിച്ച് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഏറ്റുമുട്ടി.
സ്വന്തം രോഗിയുടെ ശസ്ത്രക്രിയ ആദ്യം വേണമെന്ന് വാശിപിടിച്ചാണ് സ്ത്രീരോഗവിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെ ഏറ്റുമുട്ടിയത്. സംഭവദിവസം ഡ്യൂട്ടി ഇല്ലാത്ത ഡോക്ടറും ഡ്യൂട്ടിഡോക്ടറും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. .

കടക്കരപ്പള്ളി സ്വദേശിനിയായ യുവതിയെ അടിയന്തര സിസേറിയനുവേണ്ടി ഡ്യൂട്ടി ഇല്ലാത്ത ഡോക്ടര്‍ തിയേറ്ററിലെത്തിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതേസമയം ഡ്യൂട്ടിഡോക്ടറും തന്റെ രോഗികളെ ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിച്ചിരുന്നു.

ഇരുവരും തങ്ങളുടെ രോഗികള്‍ക്ക് ആദ്യം ശസ്ത്രക്രിയ വേണമെന്ന് ശഠിച്ച് ഒടുവില്‍ തര്‍ക്കമായി. കടക്കരപ്പള്ളി സ്വദേശിനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമെങ്കില്‍ താന്‍തന്നെ ചെയ്തുകൊള്ളാമെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതും ഫലിച്ചില്ല.

ഇത് മറ്റാരെയോ അറിയിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ മൊബൈല്‍ ഫോണെടുത്തതും രോഷാകുലയായ മറ്റേ ഡോക്ടര്‍ ഫോണ്‍വാങ്ങി വലിച്ചെറിഞ്ഞു. ഇരുവരും ഉന്തുംതള്ളുമായതോടെ തിയേറ്ററില്‍ കിടന്ന രോഗികള്‍ ഭയന്നു നിലവിളിച്ചു. തുടര്‍ന്ന് മറ്റ് ഡോക്ടര്‍മാരെത്തിയാണ് ഇരുവരെയും ശാന്തരാക്കിയത്.

Fom OneIndia