ബ്രസീലിയ: അണ്ഡാശയം നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ഡോക്ടര്‍ കത്രിക മറന്നുവച്ചു.
20 സെന്റീമീറ്ററോളം നീളമുള്ള വലിയ കത്രികയാണ് വെറോണിക്ക ക്രൂസ് എന്ന മുപ്പത്തിയഞ്ചുകാരിയുടെ വയറ്റില്‍ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ മറന്നുവച്ചത്. ബ്രസീലിലാണ് സംഭവം.
സാവോപോളോ മെഡിക്കല്‍ കൗണ്‍സില്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അണ്ഡാശയം നീക്കം ചെയ്‌തെങ്കിലും വെറോണിക്കയ്ക്കു പിന്നീട് വയറുവേദന വന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കത്രിക കണ്ടെത്തുന്നത്.
ഒട്ടേറെ പരിശോധനകള്‍ നടത്തിയെങ്കിലും ഒടുവില്‍ മൂന്നു വര്‍ഷത്തിനുശേഷം എക്‌സ്‌റെ പരിശോധനയിലാണ്് വെറൊണിക്കയുടെ വയറ്റിലുള്ള കത്രികയാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നു കണ്ടെത്തിയത്.
ഈ കത്രിക നീക്കാനായി വീണ്ടുമൊരു ഓപ്പറേഷനുള്ള തയാറെടുപ്പിലാണ് വെറോണിക്ക. ഇതിനിടെ മെഡിക്കല്‍ കൗണ്‍സില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയ്‌ക്കെതിരെ കോടതിയെ സമീപിക്കാനും വെറോണിക്ക പദ്ധതിയിടുന്നുണ്ട്.
OneIndia
2011, ഏപ്രില്‍ 9, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)





0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ