Ind disable

2011, ഏപ്രില്‍ 3, ഞായറാഴ്ച

തുണി ഉരിയാന്‍ ഒരു ഓഫര്‍ !!!


മുംബൈ: ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയാകാനൊരുങ്ങുന്ന പൂനം പാണ്ഡേയ്ക്ക് നഗ്നതാ പ്രദര്‍ശനത്തിന് ഒരു ഓഫര്‍. മൃഗസംരക്ഷണ സംഘടനയായ പെറ്റയാണ് പൂനത്തോട് നഗ്നയാകാന്‍ ആവശ്യപ്പെടുന്നത്.

മൃഗാവകാശ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പെറ്റയ്ക്കുവേണ്ടി വന്‍കിട താരങ്ങള്‍ നഗ്നരാകുന്നത് പതിവാണ്. ഇത്തരത്തില്‍ ഒരു നല്ലകാര്യം ചെയ്യാനാണ് പെറ്റ പ്രവര്‍ത്തകര്‍ പൂനത്തോട് ആവശ്യപ്പെടുന്നത്. ക്രിക്കറ്റിന് വേണ്ടി നഗ്നയായിട്ട് കാര്യമില്ലെന്നും പകരം മിണ്ടാപ്രാണികള്‍ക്ക് വേണ്ടി നഗ്നയാകണമെന്നുമാണ് ഇവര്‍ പറയുന്നത്.
ഈ ആവശ്യം ഉന്നയിച്ച് മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പേട്ട എന്ന സംഘടനയുടെ മേധാവി പൂര്‍വ ജോഷിപുര പൂനത്തിന് കത്തയക്കുകയും ചെയ്തു. തങ്ങള്‍ നടത്തുന്ന പ്രചാരണപരിപാടികളില്‍ പങ്കാളിയാവണമെന്നും ഇവര്‍ പൂനത്തോട് ആവശ്യപ്പെടുന്നുണ്ട്.

ഓരോ ക്രിക്കറ്റ് മത്സരം വിജയിക്കുമ്പോഴും നമ്മള്‍ ആവേശത്തിന്റെ കൊടുമുടി കയറും. എന്നാല്‍ പാവം മൃഗങ്ങളുടെ തോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ബോള്‍ ഉപയോഗിച്ചാണ് ഓരോ കളിയും ജയിച്ച് കയറുന്നതെന്ന് ആരും ഓര്‍ക്കാറില്ലെന്നും പൂര്‍വ ജോഷിപുരയുടെ കത്തില്‍ പറയുന്നു.

സിന്തറ്റിക് ബോളുകള്‍ മാത്രം ഉപയോഗിച്ച കളിക്കാന്‍ പൂനം ഇന്ത്യന്‍ ക്രിക്കറ്റ് കൌണ്‍സിലിനോട് ആവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. മുമ്പ് ഈ ആവശ്യം ഉന്നയിച്ച് ജോഷിപുര ഐ സി സി പ്രസിഡന്റ് ശരത് പവാറിനും കത്തയച്ചിരുന്നു.

അന്താരാഷ്ട്ര സെലിബ്രിറ്റികളായ പമേല ആന്‍ഡെര്‍സണിനെപ്പോലുള്ളവര്‍ പേട്ടയുടെ പ്രചാരണ വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ മൃഗങ്ങളെ തുണച്ച് പൂനം നഗ്‌നയാവുമോ എന്ന് കണ്ടറിയണം.

ഇന്ത്യ ലോകകപ്പ് നേടിയാല്‍ ആദ്യം സ്‌റ്റേഡിയത്തില്‍ നഗ്‌നയാകും. പിന്നെ ഡ്രെസ്സിംഗ് റൂമില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നിലും നഗ്‌നയാകുമെന്ന തന്റെ പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പൂനം. പൂനത്തിനെതിരെ കോടതിയില്‍ പരാതിയും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
From OneIndia